Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Everse Death Sentence Of 4 Convicts

സി​ആ​ര്‍​പി​എ​ഫ് ക്യാം​പി​ന് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം; നാ​ല് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാം​പൂ​രി​ല്‍ 2008 ല്‍ ​സി​ആ​ര്‍​പി​എ​ഫ് ക്യാം​പി​ന് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ വ​ധ ശി​ക്ഷ റ​ദ്ദാ​ക്കി.

ര​ണ്ട് പാ​ക് പൗ​ര​ന്മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ല് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ​യും ഒ​രു പ്ര​തി​യു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​മാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ഏ​ഴ് സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

ഷ​രീ​ഫ്, സ​ബാ​ഹു​ദ്ദീ​ന്‍ പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്‍​മാ​രാ​യ ഇ​മ്രാ​ന്‍ ഷെ​ഹ്സാ​ദ്, മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് എ​ന്നി​വ​ര്‍​ക്ക് വി​ധി​ച്ച വ​ധ​ശി​ക്ഷ​യാ​ണ് അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

ജ​ന്ദ് ബ​ഹാ​ദൂ​ര്‍ എ​ന്ന​യാ​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വും സി​ദ്ധാ​ർ​ഥ് വ​ര്‍​മ, റാം ​മ​നോ​ഹ​ര്‍ നാ​രാ​യ​ണ്‍ മി​ശ്ര എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

2008 ന്യൂ​യ​ര്‍ രാ​ത്രി​യാ​യി​രു​ന്നു ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ രാം​പൂ​രി​ലെ സി​ആ​ര്‍​പി​എ​ഫ് ക്യാം​പി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

എ​കെ-47 ഉം ​ഗ്ര​നേ​ഡു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ല​ഷ്‌​ക​ര്‍-​ഇ-​തൊ​യ്ബ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ എ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സി​ല്‍ 2008 ഫെ​ബ്രു​വ​രി​യി​ല്‍ ല​ക്നോ​വി​ല്‍ വ​ച്ചാ​യി​രു​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Up